Malayalam lyrics

നീലക്കടമ്പുകളേ നിങ്ങളും കണ്ടോ

നീരദവർണ്ണനെ കണ്ണനെ (2)

എന്റെ ഹൃദയമാം വെണ്ണ കവർന്നൊരു കള്ളനെ

കായാമ്പൂവർണ്ണനെ കണ്ണനെ

(നീലക്കടമ്പുകളെ.....)

അഞ്ജനത്തുളസികളേ നിങ്ങളും കണ്ടോ

അനുരാഗലോലനെ കണ്ണനെ (2)

എന്റെ ആത്മാവിനുള്ളിൽ നിറഞ്ഞൊരു രൂപനേ

കരിമുകിൽ രൂപനേ കണ്ണനെ

(നീലക്കടമ്പുകളെ.....)

യമുനാതീരങ്ങളേ നിങ്ങളും കണ്ടോ

യാദവമാധവനെ കണ്ണനെ (2)

എന്റെ ജീവനിലണുവായ് പറന്നൊരു കാമനെ

കല്യാണരൂപനേ കണ്ണനെ

(നീലക്കടമ്പുകളെ.....)

Song information

സംഗീതം: സുജാത മോഹന്‍

ഗാനരചന: മഹാദേവൻ തമ്പി

ഗായകര്‍: സുജാത മോഹന്‍

രാഗം: ദേശ്‌

ഹിന്ദുസ്ഥാനി രാഗം: ദേശ്‌

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ആദര്‍ശ്‌ കെ ആര്‍

വിഡിയോ: കല്യാണി

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song