Malayalam lyrics

നീഹാരചാരുവാം ഈ രമ്യഭൂവിലൊരു
നവവത്സരം വീണ്ടും അണിഞ്ഞൊരുങ്ങീ...
കണിവയ്ക്കാനാവോളം
കൊതിയിതൾ പൂക്കളും
മണവും മധുരവും മനസാകെ സ്നേഹവും
നീഹാരചാരുവാം ഈ രമ്യഭൂവിലൊരു
നവവത്സരം വീണ്ടും അണിഞ്ഞൊരുങ്ങീ...
കുരവപ്പൂംപറവകൾ വർണ്ണങ്ങൾ പാടീ
കുളിർ കാറ്റിൻ കൈയ്യുകൾ തംബുരു മീട്ടീ...... ( 2 )
ഋതുരാഗ ശ്രുതികളിൽ ഒരു സ്വപ്നം പൂത്തൂ
കളഭഞ്ചമം പൂവിളിയായ് കുളിരായീ ...
കളഭഞ്ചമം പൂവിളിയായ് കുളിരായീ .....
നീഹാരചാരുവാം ഈ രമ്യഭൂവിലൊരു
നവവത്സരം വീണ്ടും അണിഞ്ഞൊരുങ്ങീ...
ഇനി നമുക്കോർക്കാൻ പകലുകൾ രാവുകൾ
കണിമലർക്കാവിലെ പദചലനങ്ങൾ ( 2 )
ഇലമര ചില്ലകളിൽ നറുനിലാവുണരുമ്പോൾ
ഇവിടെ നാമോർമ്മതൻ മർമ്മരമല്ലോ
നീഹാരചാരുവാം ഈ രമ്യഭൂവിലൊരു
നവവത്സരം വീണ്ടും അണിഞ്ഞൊരുങ്ങീ...
കണിവയ്ക്കാനാവോളം
കൊതിയിതൾ പൂക്കളും
മണവും മധുരവും മനസാകെ സ്നേഹവും
നീഹാരചാരുവാം ഈ രമ്യഭൂവിലൊരു
നവവത്സരം വീണ്ടും അണിഞ്ഞൊരുങ്ങീ...

Song details

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: പഴവിള രമേശന്‍

ഗായകര്‍: രാധിക തിലക്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍