Malayalam lyrics
നാട്ടുമാവിൻകൊമ്പിലെ ആരുമറിയാ- ച്ചില്ലയില്‍ കൂടുമെനയും കിളിയുടെ കനവുകളില്‍ സ്നേഹോദയം നാട്ടുമാവിൻകൊമ്പിലെ ആരുമറിയാ- ച്ചില്ലയില്‍ പാരിജാതം കണ്‍തുറന്നു അറിയാതൊരു പൂക്കാലം കൊടിയേറുന്നു കൂടണയും മൗനങ്ങള്‍ മണ്വീണയിലേതോ രാഗം തേടുന്നു വീണ്ടും വീണ്ടും നിളയുടെ നിര്‍മ്മലവീചികളരുളിയ താളങ്ങളിലാന്തോളനലഹരിയിലംഗനമാരുടെ കാല്‍ത്തളമേളമുയര്‍ന്നു തിരുവാതിരയായ് (നാട്ടുമാവിൻ...) നടവരമ്പില്‍ മഞ്ഞുവീണു നീരലയില്‍ കൈവളകള്‍ കൊഞ്ചിപ്പോയി സിന്ദൂരം പെയ്യുന്നു കായാമ്പൂ- മിഴികളിലഞ്ജനമലിയുന്നു പുലരിക്കാറ്റില്‍ അമ്പലനടയിലും അരയാല്ത്തറയിലും അരുണോദയമെഴുതുന്നു കവിതകള്‍ ഓരോ കവിതയും ഓടക്കുഴലിലണഞ്ഞു തിരുവായ്മൊഴിയായ് (നാട്ടുമാവിന്...)
Song video
Song details
Music: ജോൺസൺ
Raaga: ആഭേരി
Film/album: ചകോരം
- Singer: കെ എസ് ചിത്ര
- Film / album: ചകോരം
- Composer: ജോൺസൺ
- Lyricist: കൈതപ്രം