Malayalam lyrics

ഞാന്‍ അണയുന്നു സുന്ദരലോകത്തില്‍ ആനയിക്കാന്‍
സുന്ദരലോകത്തില്‍ ആനയിക്കാന്‍
പിംഗളകേശിനി ഞാന്‍ അണയുന്നു
നാഡീസ്പന്ദനമില്ലാത്ത സംഗീതം
(ഞാന്‍ അണയുന്നു)
പൊഴിയുന്നിലകള്‍ പൊലിയും പൂവുകള്‍
വീണ്ടും പൊഴിയാന്‍ ഇലകളായ്(2)
ഓരോ ഇലയും പൊഴിയുമെനിയ്ക്കായ്
ഈ സ്നേഹത്തിന്‍ ഇലകളാകാന്‍
(ഞാന്‍ അണയുന്നു)
കുഞ്ഞുമേഘമായ് ഞാന്‍ പുല്‍കുന്നു നിന്‍ ഗിരി
നിന്‍ സാഗരത്തില്‍ വര്‍ഷമായ്(2)
ശമിക്കുമീ താപം ജ്വാലയായ് എന്നില്‍
നീര്‍ചൂടായ് ജീവനാഡിയില്‍
(ഞാന്‍ അണയുന്നു)

Song video

Watch on YouTube

Song details

Music: രമേഷ് നാരായൺ

Film/album: ജീവൻ മശായ്