Malayalam lyrics
ആരിരോ ആരീരാരാരോ.... മയില്‍പ്പീലിക്കൂട്ടില്‍ മയങ്ങും എന്നോമലേ മണിച്ചുണ്ടിലുമ്മ നല്കാന് കൊതിപ്പൂ ഞാനോമനേ അകലങ്ങളില്‍ അലയുന്നുവോ മിഴിനീരുമായ് നീ ആരിരാരോ ആരിരാരോ ആരിരാരോ ആരിരാരോ മയില്‍പ്പീലിക്കൂട്ടില്‍ മയങ്ങും എന്നോമലേ കരളിന്റെ പൂവനിയില്‍ കിളിക്കൊഞ്ചല്‍ മാത്രം മിഴികളില്‍ എന്നുമെന്നും നിന് മുഖം മാത്രം എവിടെയാണോമനേ നീ എരിയും എന്മാനസം നിനക്കായി മാത്രമിന്നെന് നെടുവീര്‍പ്പു മാത്രം ജീവനില്‍ പൂവിടും താരമായ് നീ വരൂ ആരിരാരോ ആരിരാരോ ആരിരാരോ ആരിരാരോ മയില്‍പ്പീലിക്കൂട്ടില്‍ മയങ്ങും എന്നോമലേ മഴവില്ലിന് നാട്ടിലുള്ളോ- രഴകിന്റെ തേരില്‍ മണിത്താലമേന്തിയെത്തും മുകില്കന്യമാരേ തരുമോ എന്‍ കണ്മണിക്കായ് താരാട്ടുപാട്ട് കുളിരോലുമമ്പിളിപ്പൂ- ങ്കിണ്ണത്തില് പാല് ആലോലമായ് താലോലമായ് താരാട്ടു പാടൂ ആരിരാരോ ആരിരാരോ ആരിരാരോ ആരിരാരോ മയില്‍പ്പീലിക്കൂട്ടില്‍ മയങ്ങും എന്നോമലേ മണിച്ചുണ്ടിലുമ്മ നല്കാന് കൊതിപ്പൂ ഞാനോമനേ അകലങ്ങളില്‍ അലയുന്നുവോ മിഴിനീരുമായ് നീ ആരിരാരോ ആരിരാരോ ആരിരാരോ ആരിരാരോ മയില്‍പ്പീലിക്കൂട്ടില്‍ മയങ്ങും എന്നോമലേ
Song video
Song details
Music: രാജാമണി
Film/album: പുരസ്കാരം
- Singer: കെ എസ് ചിത്ര
- Film / album: പുരസ്കാരം
- Composer: രാജാമണി
- Lyricist: അപ്പൻ തച്ചേത്ത്
- Singer: കെസ്റ്റർ