Malayalam lyrics
മുത്തോലത്തിങ്കൾ തുമ്പീ വാ താമര തേനും കൊണ്ടെ വാ ചന്ദനം പൂക്കും ആറ്റോരം ചായുറങ്ങാം ആലോലം ദൂരെ ആരോ തുന്നും തൂവൽക്കൂട്ടിൽ വാഴും പുന്നാര പൂമുത്തേ നീയും കൂടെ പാടാൻ വായോ ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...) കുനുമണി ചെപ്പിൽ കരുതുമീ കുളിരീറൻ കനവുകൾ ഇനി മുതൽ ഒന്നായ് വിരിയുമോ നിറമാർന്ന വേളയിൽ (2) ദൂരെ ആരോ മൂളും ചിന്തായ് കേൾക്കും വീണ്ടും ആത്മാവിൻ സല്ലാപം നീയും കൂടെ പാടാൻ വായോ ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...) നറുമൊഴി പൂക്കൾ കൊഴിയുമീ തളിരിളം കവിളുകൾ സ്വരമുകുളങ്ങൾ വിടരുമീ നവ രാഗ വേദിയായ് (2) ധന്യം ധന്യം നിന്നാലിന്നീ ജന്മം മിന്നും മിന്നാരപ്പൂമുത്തേ നീയും കൂടെ പാടാൻ വായോ ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...)
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: ജേർണലിസ്റ്റ്
- Singer: കെ എസ് ചിത്ര
- Film / album: ജേർണലിസ്റ്റ്
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി