Malayalam lyrics
മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം... പനിനീർപ്പൂനിറമോ...നിൻ മേനി എൻ സ്വന്തം.... കസ്തൂരിയോ കന്മദമോ സഖീ, നിന്നധരം... മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം... പനിനീർപ്പൂനിറമോ...നിൻ മേനി എൻ സ്വന്തം.... കൽക്കണ്ടമോ കനിരസമോ പ്രിയനേ, നിന്നധരം... മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം... മന്ദാരപ്പൂവനത്തിൽ....മനോഹരാ, നീ അരികിൽ വികാരമെൻ മനസ്സിൽ...ഹാ...തീർക്കുന്നു മണിയറകൾ... മന്ദാരപ്പൂവനത്തിൽ....മനോഹരാ, നീ അരികിൽ വികാരമെൻ മനസ്സിൽ...ഹാ...തീർക്കുന്നു മണിയറകൾ... മീട്ടും ഞാൻ ഈണങ്ങൾ.... ആ നിമിഷങ്ങളിൽ.... മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം... പനിനീർപ്പൂനിറമോ...നിൻ മേനി എൻ സ്വന്തം.... കസ്തൂരിയോ കന്മദമോ സഖീ, നിന്നധരം... മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം... ലലലല ലലലല ലലലല ലലലല മലരണിമണ്ഡപത്തിൽ.....മനോഹരീ, നീ അരികിൽ മലർമാല ഞാനെടുക്കും...ആ....മതിമുഖീ, നിന്നെ വരിയ്ക്കും... മലരണിമണ്ഡപത്തിൽ.....മനോഹരീ, നീ അരികിൽ മലർമാല ഞാനെടുക്കും...ആ....മതിമുഖീ, നിന്നെ വരിയ്ക്കും... വീഴും ഞാൻ വിരിമാറിൽ...ആ നിമിഷങ്ങളിൽ.... മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം... ഉംഹും...ഉംഹും....
Song information
വര്‍ഷം: 1978
സംഗീതം: കെ ജെ ജോയ്
ഗാനരചന: അന്‍വര്‍ സുബൈര്‍
ഗായകര്‍: പി ജയചന്ദ്രൻ, പി സുശീല
അഭിനേതാക്കള്‍: എം ജി സോമന്‍, ഉണ്ണിമേരി
വരികൾ: ജയലക്ഷ്മി രവി
Album: മുക്കുവനെ സ്നേഹിച്ച ഭൂതം
Explore this song
- Singer: പി ജയചന്ദ്രൻ
- Singer: പി സുശീല
- Film / album: മുക്കുവനെ സ്നേഹിച്ച ഭൂതം
- Composer: കെ ജെ ജോയ്
- Lyricist: അന്‍വര്‍ സുബൈര്‍