Malayalam lyrics
മൗനമേ നിറയും മൗനമേ ഇതിലേ പോകും കാറ്റിൽ ഇവിടെ വിരിയും മലരിൽ കുളിരായ് നിറമായ് ഒഴുകും ദുഃഖം എന്നും നിന്നെ തേടി വരും മൗനമേ നിറയും മൗനമേ കല്ലിനു പോലും ചിറകുകൾ നൽകി കന്നി വസന്തം പോയി (2) ഉരുകും വേനലിൽ മോഹദലങ്ങൾ എരിഞ്ഞടങ്ങുകയായി മൗനമേ നിറയും മൗനമേ ആയിരം നാവാൽ പുഴയിലെ ഓളം പാടും കഥയിലലിഞ്ഞു(2) തളരും നേരിയൊരോർമ്മയുമായി ഇന്നും തീരം ഉറങ്ങും മൗനമേ നിറയും മൗനമേ
Song details
വർഷം: 1979
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: എസ് ജാനകി
രാഗം: ശുഭ പന്തുവരാളി
ഹിന്ദുസ്ഥാനി രാഗം: തോടി
വരികൾ: ജയലക്ഷ്മി രവി, സൂസി
സ്പോട്ടിഫൈ: യെസ്‌പീ
Album: തകര
- Film / album: തകര
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: പൂവച്ചൽ ഖാദർ