Malayalam lyrics

മൂടുപടം മാറ്റിവന്ന...

മൂടുപടം മാറ്റിവന്ന മുറപ്പെണ്ണേ...

ഇനി ഓടിയോടി എവിടെപ്പോയ് ഒളിക്കും നീ...

(മൂടുപടം...)

കാണാത്ത കയറാലേ കരളിന്റെ തോണി നീ

കടക്കണ്ണിൻ കടവിൽ ഞാൻ കെട്ടിയിട്ടല്ലോ...

ഞാൻ കെട്ടിയിട്ടല്ലോ...

മൂടുപടം മാറ്റിവന്ന മുറപ്പെണ്ണേ...

ഇനി ഓടിയോടി എവിടെപ്പോയ് ഒളിക്കും നീ...

പാതിരാ പൂനിലാവിൽ നീയെൻ കിനാവിലെ

പൂതപ്പുഴ കല്പടവിൽ തുടിച്ചിറങ്ങും...(2)

ആരുമാരുമറിയാതെ കോടക്കാർ‌വർണ്ണനെ

ആരുമാരുമറിയാതെ കോടക്കാർ‌വർണ്ണനെ

ആട കക്കാൻ ഞാനുടനെ അരികിലെത്തും

നിന്റെ ആട കക്കാൻ ഞാനുടനെ അരികിലെത്തും...

മൂടുപടം മാറ്റിവന്ന മുറപ്പെണ്ണേ...

ഇനി ഓടിയോടി എവിടെപ്പോയ് ഒളിക്കും നീ...

എത്തുമപ്പോൾ പൊന്നമ്പിളി എത്തിനോക്കും വിണ്ണിൽ നിന്നും

പൊത്തുമപ്പോൾ കണ്ണു ഞാനെൻ കരങ്ങൾ നീട്ടി...(2)

പിന്നെയെന്റെ പുൽക്കുടിലിൽ നിന്നെ കുടിയിരുത്തും

കന്നിയോണം നമ്മൾക്കുള്ളിൽ വിരുന്നിനെത്തും...

(മൂടുപടം....)

Song information

സംഗീതം: കെ രാഘവന്‍

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: മധു ബാലകൃഷ്ണൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song