Malayalam lyrics
മോഹസ്വരൂപിണീ പാടുകയായ് മൃദു ശ്രീപദമാടുകയായ് മിഴിയിൽ മദന ലഹരി നിറയുമിവളൊരു വിരഹിണി നിശയുടെ മടിയിലെ അഴകിവൾ സാമ വേദ സാരമതീ പ്രേമസുധാമയിയായ് കളഭ മുകിൽ കവിത പൊഴിയുമിരവുകൾ കനിവൊടു തഴുകിയ സുരഭില ലതയിവൾ (മോഹ സ്വരൂപിണി...) ഓരോ കടലലയിലുമിവളുടെ ദാഹം സിരകളിൽ നുരയിടുമനുനിമിഷം പ്രിയനവനരുളിടും അനുപമ രതിരസം അറിയണമിനിയൊരു രാഗം കാറ്റായ് വരുമവനുടെ വഴികളിൽ ഒരു പിടി മലരുകൾ ചൊരിയണമതിനൊരു തരളിതലതയുടെ രാഗാനന്ദം വിടരുകയായ് പാല പൂത്തു പനിനീരു പെയ്തു കുളിരാടി നിൽക്കുമനുരാഗ രാവുകളെ ഓർമ്മ കൊണ്ടു പൊതിയാൻ എനിക്കുമൊരു മയിൽചിറകു വിരിച്ചു മുകിലൊളിച്ചതെങ്ങോ വിളിച്ചാൽ അലിയുമൊരു മനസ്സോ എനിക്കായ് തെളിയുമൊരു വിളക്കോ തനിച്ചു വന്നടുത്തിരുന്നുയിരിന്റെ കിളിക്കുഞ്ഞിൻ മണിചുണ്ടിൽ ഒരു മുത്തം മറച്ചു വെച്ചടുത്തു വരൂ കന്നിത്താരമായ് പെണ്ണിൻ ദാഹമായ് തമ്മിൽ കാണുമോ എന്നിൽ മൂടുമോ ഒന്നായ് തീരുമോ പറയൂ ഈ അനുപമലഹരിയിൽ അടിമുടി പുളകിതയായ് ഞാൻ ഇനി അലിയണമവനുടെ കരതലമലിവൊടു തഴുകണമൊരു കുളിരായ് നിനിസ നിനിസ നിസ (2) നിസസ നിരിസ.............
Song video
Song details
Music: രവീന്ദ്രൻ
Raaga: സാരമതിസിന്ധുഭൈരവിധർമ്മവതി
Film/album: പകൽപ്പൂരം
- Singer: കെ എസ് ചിത്ര
- Film / album: പകൽപ്പൂരം
- Composer: രവീന്ദ്രൻ
- Lyricist: എസ് രമേശൻ നായർ