Malayalam lyrics
മോഹം മുഖപടമണിഞ്ഞു മൗനം തേങ്ങിക്കരഞ്ഞു ഇന്നെന്റെ നൊമ്പരം എന്നോടു ചൊല്ലി ആരും അന്യരല്ല ആരും അന്യരല്ല നിഴൽ വീണുറങ്ങുമീ വഴിയമ്പലത്തിൽ നിന്നെ ഞാനിന്നു കണ്ടു ഞാൻ നിന്റെ മൃദു സ്വരം കേട്ടു എന്റെ പ്രതിച്ഛായയല്ലേ നീ എന്റെ പ്രതി സ്വരമല്ലേ ആരും അന്യരല്ല നമ്മളാരും അന്യരല്ല എനിയ്ക്കായ് മാത്രമീ സൂര്യുനുദിക്കില്ല എനിയ്ക്കായ് അമ്പിളി ഉണരില്ല - എങ്ങും എനിയ്ക്കായ് പൂക്കൾ വിടരില്ല എന്നാത്മ സംഗീതമല്ലേ നീ എന്റെ പ്രതിരൂപമല്ലേ ആരും അന്യരല്ല നമ്മളാരും അന്യരല്ല (മോഹം മുഖപടം)
Song information
വര്‍ഷം: 1978
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: സത്യന്‍ അന്തിക്കാട്
ഗായകര്‍: കെ ജെ യേശുദാസ്, കോറസ്
രാഗം: രേവതി
ഹിന്ദുസ്ഥാനി രാഗം: ഭൈരഗിഭൈരവ്
അഭിനേതാക്കള്‍: അടൂര്‍ ഭാസി, ശങ്കരാടി, അടൂര്‍ ഭവാനി, സുകുമാരി
വിശദവിവരങ്ങള്‍: Even though the lyricist of this movie was credited as Kanam EJ in several sources, it should be noted that the songs were written by Sathyan Anthikkad
വിഡിയോ: കെ സി ബാബുരാജ്
Album: ആരും അന്യരല്ല
Explore this song
- Singer: കെ ജെ യേശുദാസ്
- Singer: കോറസ്
- Film / album: ആരും അന്യരല്ല
- Composer: എം കെ അർജ്ജുനൻ
- Lyricist: സത്യന്‍ അന്തിക്കാട്