Malayalam lyrics
മഞ്ഞിൻ കുറുമ്പ് പറയാതെ നുള്ളി കനലു വിതറണ പോലെ മാറിൽ തൊടുന്ന വിരലൊന്നു പൊള്ളി കുളിരു പടരണ പോലെ .. മധുരമേ ലഹരിയുടെ പുഴയിൽ പ്രളയമേ നിന്റെ കടലു നൽകുന്ന പ്രണയസൽക്കാരമോ മഞ്ഞിൻ കുറുമ്പ് പറയാതെ നുള്ളി കനലു വിതറണ പോലെ തിരകളെഴുതിയ രതിനുരകൾ കരയിലതു കുമിളകൾ വിടരുന്നു ഉടയുന്നു അതു വീണ്ടും തുടരുന്നു നിന്റെ തീരമായിമാറി ഞാൻ ഇതുവരേ മനസിലിതു വരകൾ പ്രളയമേ നിന്റെ കടലു നൽകുന്ന പ്രണയസൽക്കാരമോ മഞ്ഞിൻ കുറുമ്പ് പറയാതെ നുള്ളി കനലു വിതറണ പോലെ ആ ..ആ ...ആ..ആ...ആ ..ആ ...ആ..ആ. നനവിലൊരു സുഖനഖമുനകൾ തനുവിലതു വിരുതുകൾ നിറമേഴും ചൊരിയുന്നു മഴവില്ലായി വിരിയുന്നു ചൂടിനിന്ന മേഘമായി ഞാൻ പൊഴിയുവാൻ പുതിയ നിറമഴകൾ പ്രളയമേ നിന്റെ കടലു നൽകുന്ന പ്രണയസൽക്കാരമോ മഞ്ഞിൻ കുറുമ്പ് പറയാതെ നുള്ളി കനലു വിതറണ പോലെ ..പോലെ
Song video
Song details
Music: ബിജിബാൽ
Film/album: ആലീസ്
Song video
- Singer: പി ജയചന്ദ്രൻമൃദുല വാര്യർ
- Film / album: ആലീസ്
- Composer: ബിജിബാൽ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
- Singer: മൃദുല വാര്യർ