Malayalam lyrics

മഞ്ഞിൽ മായും സായം കാലം

നെഞ്ചിൽ കൊഞ്ചും ലോലാലാപം

കണ്ണിൽ കണ്ണെറിയാൻ എന്നിൽ നീ വരുമോ

തെന്നൽ തുമ്പികളായ് തമ്മിൽ ചേർന്നുയരാൻ

അന്നാരം പുന്നാരം കൊഞ്ചി കൊഞ്ചി ചാഞ്ചാടി

ചെല്ലം ചെല്ലം ചിന്തും മൂളി

(മഞ്ഞിൽ..)
ചന്ദനച്ചാറണിച്ചെപ്പു തുറന്നു നീ ചന്തം ചിന്തും

സ്വർഗ്ഗം കണ്ടെൻ ഉള്ളം തുള്ളും

ചെമ്പകപ്പൂങ്കുളിർ ചുംബനം ചൂടുമീ മാറിൽ

നീളെ മോഹം തേടും മൗനം പാടും

മിന്നാമിനീ നിന്നെക്കാണാൻ മിഴി രണ്ടും തേടുമ്പോൾ

കിനാക്കളിൽ കുളിർ വീശി നിലാവി പോലലിയുമ്പൊൾ

മേലേ മേലേ നീലാകാശം താരാജാലം പെയ്യും നീ

പൂവൽ മെയ്യിൽ പൊന്നും തേനേ

(മഞ്ഞിൽ..)

കുഞ്ഞിളം പ്രാവുകൾ തൂവൽ കുടഞ്ഞു നിൻ

ചുറ്റും പമ്മി പമ്മി പാറും നേരം

എൻ മിഴിപ്പക്ഷികൾ നിന്നിടനെഞ്ചിലെ മുത്തും മുത്തി

ചുണ്ടിൽ തത്തി ചേക്കേറുന്നു

ആരാരീരം താരാട്ടാമാലില ചേലായി ചാഞ്ചാട്ടാം

താഴം പൂവായി കൂത്താടാം പൂമണിക്കാറ്റായി പുൽകിടാം

നിന്നെ കണ്ടെൻ കണ്ണിൽ വീണ്ടും കാണാവർണ്ണം

താനേ ചിന്നും താഴമ്പൂവായ് പൂക്കും നേരം

(മഞ്ഞിൽ...)

Song details

Music: എസ് ബാലകൃഷ്ണൻ

Film/album: മഴവിൽക്കൂടാരം