Malayalam lyrics
മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം രാവിൻ പൂനിലാക്കിളുന്നേ രാരീരാരീരം പകലിൻ സൂര്യക്കരിമ്പേ രാരീരാരീരം മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം മാടപ്പിറാക്കണ്ണുമായ് മാലാഖമുഖവുമായ് മണ്ണിൽവീണ കിനാക്കിനാ മിന്നല്‍പ്പിണരേ നീ പൊഴിക്കും മണിത്തൂവെളിച്ചംതന്നിൽ നീന്തിയതിൻ നിറനിർവൃതിയേ കൺനിറയെ കണ്ടുനിൻ കണ്ണായ പൊലിമകൾ തുള്ളിനിൽക്കും തുളുമ്പിനിൽക്കും സ്വർഗ്ഗക്കൊടിയേ എൻമനസ്സാം തെളിമാനമതിൽ നീയേ നിർമ്മലമാം മഴവില്ലൊളിയേ മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം രാവിൻ പൂനിലാക്കിളുന്നേ രാരീരാരീരം പകലിൻ സൂര്യക്കരിമ്പേ രാരീരാരീരം മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം..
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: ജനനി
- Singer: സുജാത മോഹൻ
- Film / album: ജനനി
- Composer: ഔസേപ്പച്ചൻ
- Lyricist: കാവാലം നാരായണപ്പണിക്കർ