Malayalam lyrics
മഴവില്ലിൻ പൊട്ടും കുത്തി ഇടനെഞ്ചിൽ താളം കൊട്ടി പോകും മച്ചാന്മാരേ ഇരവിങ്കൽ മെയ്യും മൂടി മണിമേഘക്കൂടാരത്തിൽ പോരൂ ഒന്നായ് കൂടാൻ സിരകൾ തോറും രാഗത്തിൽ ലയമൊഴുക്കാം അല്ലിച്ചിറകും മൂടി പൂവിന്റെ മണമൊഴുക്കാം മൈ സ്വീറ്റി ഹായ് ബ്യൂട്ടി മഴവില്ലിൻ പൊട്ടും കുത്തി ഇടനെഞ്ചിൽ താളം കൊട്ടി പോകും മച്ചാന്മാരേ പോകും മച്ചാന്മാരേ അണിവെണ്ണപ്പൂമെയ്യിൽ ഇതൾ വിടർത്തി ദാഹം അലരിപൂക്കൾ നുള്ളും ഇവനെപ്പോലെ അരയിലാടും സ്വർണ്ണത്തുടൽ കിലുക്കി നാണം പുളകപ്പൂക്കൾ നുള്ളും ബ്യൂട്ടിക്വീൻ ഞാൻ * തേടുമ്പോഴും ഇതളൂറുമ്പൊഴും മൃദുവികാരം ഞങ്ങൾ നൈറ്റ് ഡ്രീം ലഹരികൾ തൂവലുനീർക്കും നേരം ഗ്ലോറിയൻ കുളിരുകൾ ചാമരം വീശും നേരം ചിയർഫുള്ളാകുവാൻ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ അണിവൈരപ്പൊന്നാവിൽ മനസ്സുണർത്തി മോഹം അണിയമ്പൂക്കൾ നുള്ളും രതിയെപ്പോലെ അഴകിൻ തന്ത്രി തോറും വിരൽ പടർത്തി തീരം തിരയെപ്പുൽകും നേരം ഫെയറി ക്വീൻ ഞാൻ ചിരി പൂക്കുമ്പോഴും ചിറ കാട്ടുമ്പൊഴും മാര മരാളം ഞങ്ങൾ ലൈഫിന്നിതളുകൽ പൂവിളിച്ചാർക്കും നേരം നറും പൂക്കൾ കണ്ണുകൾ ചിമ്മും നേരം ചിയർഫുള്ളാകുവാൻ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ മഴവില്ലിൻ പൊട്ടും കുത്തി ഇടനെഞ്ചിൽ താളം കൊട്ടി പോകും മച്ചാന്മാരേ ഇരവിങ്കൽ മെയ്യും മൂടി മണിമേഘക്കൂടാരത്തിൽ പോരൂ ഒന്നായ് കൂടാൻ അണിവൈരപ്പൊൻരാവിൽ മനസ്സുണർത്തി മോഹം അണിയമ്പൂക്കൾ നുള്ളും രതിയെപ്പോലെ അഴകിൽ തന്ത്രിതോറും വിരൽ പടർത്തി തീരം തിരയെ പുൽകും നേരം ഫെയറിക്വീൻ ഞാൻ ചിരിപൂക്കുമ്പോഴും ചിറകാക്കുമ്പോഴും മാരമരാളം ഞങ്ങൾ ലൈഫിന്നിതളുകൾ പൂവിളിച്ചാർക്കും നേരം കണ്ണുകൾ ചിമ്മിയും ചിയർഫുള്ളാകുവാൻ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ മഴവില്ലിൻ പൊട്ടും കുത്തി ഇടനെഞ്ചിൽ താളം കൊട്ടി പോകും മച്ചാന്മാരേ ഇരവിങ്കൽ മെയ്യും മൂടി മണിമേഘക്കൂടാരത്തിൽ പോരൂ ഒന്നായ് കൂടാൻ സിരകൾ തോറും രാഗത്തിൽ ലയമൊഴുക്കാം അല്ലിച്ചിറകും മൂടി പൂവിന്റെ മണമൊഴുക്കാം മൈ സ്വീറ്റി ഹായ് ബ്യൂട്ടി മഴവില്ലിൻ പൊട്ടും കുത്തി ഇടനെഞ്ചിൽ താളം കൊട്ടി പോകും മച്ചാന്മാരേ പോകും മച്ചാന്മാരേ
Song video
Song details
Music: മോഹൻ സിത്താര
Film/album: ഹർത്താൽ
- Singer: കെ എസ് ചിത്രകോറസ്
- Film / album: ഹർത്താൽ
- Composer: മോഹൻ സിത്താര
- Lyricist: ഭരണിക്കാവ് ശിവകുമാർ