Malayalam lyrics
മകനേ മായരുതേ നീ ദൂരേ മറയരുതേ നീ ഏതേതോ മായാവർണ്ണങ്ങൾ ചൂടി പോരുമോ വാശിയിലെന്മടിയേറാൻ കരയാതൊരു മണിമുത്തായ് പോരൂ...തേന്മലരേ മകനേ.. മായരുതേ നീ കരൾക്കാമ്പിലെങ്ങും കളിവീടു കൂട്ടി.. കരുമാടിക്കളിയാടുമുണ്ണീ കുളിരാങ്കുരുന്നേ.. കണിമലരായി വിരിയുന്ന പുലരിക്കിനാവേ.. മിഴികൾ ബാഷ്പതടാകങ്ങളാകും.. ഉയിരേ.. നിൻ ചിരി തെളിയുമ്പോൾ ഓരോ ദിനവും തേടിയിരിക്കും.. നിറയും മിഴികൾ പൂട്ടാതെ നിൻ ചിരിയിൽ മദിക്കാതിരിക്കും..നിന്നമ്മാ മകനേ മായരുതേ നീ ദൂരേ മറയരുതേ നീ.. ഏതേതോ മായാവർണ്ണങ്ങൾ ചൂടി പോരുമോ വാശിയിലെന്മടിയേറാൻ.. കരയാതൊരു മണിമുത്തായ് പോരൂ തേന്മലരേ
Song video
Song details
Music: ടി എസ് ഭരത്‌ലാൽ
Film/album: മമ്മിയുടെ സ്വന്തം അച്ചൂസ്
- Singer: കെ എസ് ചിത്ര
- Film / album: മമ്മിയുടെ സ്വന്തം അച്ചൂസ്
- Composer: ടി എസ് ഭരത്‌ലാൽ
- Lyricist: ആലങ്കോട് ലീലാകൃഷ്ണൻ