Malayalam lyrics

മിനുങ്ങും മിന്നാമിനുങ്ങേ...
മിന്നി മിന്നി തേടുന്നതാരേ...
വരുമോ ചാരേ നിന്നച്ഛൻ....
മിനുങ്ങും മിന്നാമിനുങ്ങേ...
മിന്നി മിന്നി തേടുന്നതാരേ...
വരുമോ ചാരേ നിന്നച്ഛൻ....
നെറുകിൽ തൊട്ടുതലോടി
കഥകൾ പാടിയുറക്കാൻ
വരുമോ ചാരേ നിന്നച്ഛൻ....
പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നൂ മാമൂട്ടീ....
പിച്ച പിച്ച വെയ്ക്കാൻ കൂടെ വന്നൂ കൈ നീട്ടീ....
മിനുങ്ങും മിന്നാമിനുങ്ങേ...
മിന്നി മിന്നി തേടുന്നതാരേ...
വരുമോ ചാരേ നിന്നച്ഛൻ..
വരുമോ ചാരേ നിന്നച്ഛൻ....
കാതൊന്നു കുത്തീട്ടു് മാണിക്യക്കല്ലിന്റെ കമ്മലിടും നേരം
തേങ്ങലു് മാറ്റുവാൻ തോളത്തെടുത്തിട്ടു് പാട്ടും പാടീല്ലേ....
താരകം തന്നൊരു മോതിരം കൊണ്ടു നിൻ കുഞ്ഞിളം നാവിന്മേൽ
തൂകിയൊരക്ഷരം ചൊല്ലിത്തരില്ലെയെൻ മിന്നാമിന്നീ നീ.....
പകലിരവാകെ...ഒരു നിഴലായി
കാലൊന്നു തെന്നിടുമ്പോൾ നിന്നച്ഛൻ...കാവലിനെത്തുകില്ലേ..
കോരിയെടുക്കുന്തോറും...നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ....
മിനുങ്ങും മിന്നാമിനുങ്ങേ...
മിന്നി മിന്നി തേടുന്നതാരേ...
വരുമോ ചാരേ നിന്നച്ഛൻ....
പുത്തനുടുപ്പിട്ടു് പൊട്ടുതൊടീച്ചിട്ടു് നിന്നെയൊരുക്കീല്ലേ...
പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടിവരെ കൂടേ വന്നീലേ...
നീ ചിരിക്കുന്നേരം അച്ഛന്റെ കണ്ണിലു് ചിങ്ങനിലാവല്ലേ...
നീയൊന്നു വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ...
മണിമുകിലോളം...മകൾ വളർന്നാലും
അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമരത്തുമ്പിയല്ലേ....
ചെല്ലക്കുറുമ്പു കാട്ടി ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ....
മിനുങ്ങും മിന്നാമിനുങ്ങേ...
മിന്നി മിന്നി തേടുന്നതാരേ...
വരുമോ ചാരേ നിന്നച്ഛൻ....
പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നൂ മാമൂട്ടീ....
പിച്ച പിച്ച വെയ്ക്കാൻ കൂടെ വന്നൂ കൈ നീട്ടീ....

Song details

വര്‍ഷം: 2016

സംഗീതം: 4 മ്യൂസിക്സ്

ഗാനരചന: ബി കെ ഹരിനാരായണന്‍

ഗായകര്‍: ശ്രേയ ജയദീപ്

അഭിനേതാക്കള്‍: മോഹന്‍ലാല്‍

വിശദവിവരങ്ങള്‍: അജയ് മേനോൻ

Album: ഒപ്പം

ഗായകര്‍: എം ജി ശ്രീകുമാര്‍, ശ്രേയ ജയദീപ്