Malayalam lyrics
കണ്ണോടു കണ്ടപ്പോൾ കണ്ടെത്തീ ഞാൻ ആയിരം താരകൾ പൂത്തുലഞ്ഞൂ പിന്നെയും പിന്നെയും കണ്ട നേരം പുഞ്ചിരി പൂത്തുലഞ്ഞൂ കാണാതെ വയ്യെന്ന തോന്നലായീ കണ്ടിട്ടും കണ്ടിട്ടും പോരാതായീ തൊട്ടപ്പോൾ ആത്മാവിൽ തേൻ നിറഞ്ഞൂ പൂ പോലെവ് നീ വിരിഞ്ഞൂ ഉള്ളിലൊളിച്ചൊരു മോഹമെല്ലാം കള്ളത്തരങ്ങളിൻ തുള്ളികളായ് കണ്ട നേരം കൊണ്ടലായീ കൊണ്ടലിൽ മിന്നലായീ മിന്നൽവള കയ്യിലിട്ട പെണ്ണഴകേ എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ മിന്നൽവള കയ്യിലിട്ട പെണ്ണഴകേ എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ ഈറൻ മുടി കോതിയൊരുങ്ങീ വെണ്ണിലാ ചന്ദനം തൊട്ട് അത്തിമറ്റച്ചോട്ടിൽ വന്നാൽ താരക രാവ് രാവിൽ നിന്റെ പൂമുഖം കണ്ട് പുളകം കൊണ്ട് നല്ലീളം കാറ്റ് കണ്ണാടിപ്പുഴയിലെ പൂന്തിരകൾ നാമല്ലോ തീരത്തെ ഓളങ്ങൾ തീരാത്ത ദാഹത്തിൻ താളങ്ങൾ പാരിതിൽ നാം പോയിടാം വിൺ നദിപോൽ ഒഴുകിടാം മിന്നൽവള കയ്യിലിട്ട പെണ്ണഴകേ എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ മിന്നൽവള കയ്യിലിട്ട പെണ്ണഴകേ എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ കായൽത്തിരമാലകളാകെ തേടി വന്ന പൂവുകളായി പുൽക്കൂടിനരികിലായി ചേർന്നിരിക്കാം ചുംബനപ്പൂവുകളെന്നിൽ ആദ്യാനുഭൂതികളായി ആദ്യാനുഭൂതികളിൽ ഞാൻ ഒഴുകീ ഞാനില്ലാ നീയില്ലാ നമ്മളൊന്നായ് ഓരോരോ രാവുകളും മോഹനമായ് നാമൊഴുകീ സ്നേഹമായ് പ്രിയതരമായൊഴുകീ പ്രണയമായ് മിന്നൽവള കയ്യിലിട്ട പെണ്ണഴകേ എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ മിന്നൽവള കയ്യിലിട്ട പെണ്ണഴകേ എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണു നീ
Song details
Music: ജേക്സ് ബിജോയ്
Film/album: നരിവേട്ട
- Singer: സിദ് ശ്രീറാംസിതാര കൃഷ്ണകുമാർ
- Film / album: നരിവേട്ട
- Composer: ജേക്സ് ബിജോയ്
- Lyricist: കൈതപ്രം