Malayalam lyrics

ങ്ഹും...
ആരാരീരാരിരോ രാരോ
ആരാരീരാരിരോ ആരീരോ...
മിന്നാരം കുരുന്നേ മുത്തേ വാവാവോ
പൊന്നോടക്കുഴലായ് പാടാം ഞാൻ
ഇമ ചിമ്മാതമ്മയീ രാവില്‍
താരാട്ടുന്നിതാ ആരീരോ
മിന്നാരം കുരുന്നേ മുത്തേ വാവാവോ
പൊന്നോടക്കുഴലായ് പാടാം ഞാന്‍ 
ഏതോ കിനാവിന്‍ ഖനിതേടി ഉള്ളം
കൊതിയാല്‍ വിതുമ്പുന്നു വീണ്ടും
പാല്‍പ്പൂനിലാവിൻ ഇതള്‍ മിന്നി നില്‍ക്കെ
രാപ്പാടിയണയുന്ന പോലെ
ഉതിരുമീ നൊമ്പരത്തിന്‍ പൂക്കള്‍
പടരുന്ന ഗദ്ഗദത്തിന്‍ പാട്ടായ്
ആരീരാരീരോ ആരീരാരിരോ
ആരീരാരീരോ ആരീരാരിരോ
മിന്നാരം കുരുന്നേ മുത്തേ വാവാവോ
പൊന്നോടക്കുഴലായ് പാടാം ഞാന്‍ 
മൗനം തുളുമ്പും സ്വരവീചിയോടെ
മണിവീണയിടറുന്നു നെഞ്ചില്‍ ഓ...
കരളോടു ചേര്‍ക്കും കണിമഞ്ഞുകൂട്ടില്‍
കിളിയായ് പാടുന്നു മോഹം
ഒരുമണി കണ്ണുനീരു മാത്രം
നിനക്കിനി കാത്തുവെയ്ക്കാനെന്നും
ആരീരാരീരോ ആരീരാരിരോ
ആരീരാരീരോ ആരീരാരിരോ
മിന്നാരം കുരുന്നേ മുത്തേ വാവാവോ
പൊന്നോടക്കുഴലായ് പാടാം ഞാൻ
ഇമ ചിമ്മാതമ്മയീ രാവില്‍
താരാട്ടുന്നിതാ ആരീരോ
മിന്നാരം കുരുന്നേ മുത്തേ വാവാവോ
പൊന്നോടക്കുഴലായ് പാടാം ഞാന്‍

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Film/album: ഭാവാർത്ഥം