Malayalam lyrics
മീനക്കോടി കാറ്റേ ആവണിപ്പൂങ്കാറ്റേ നിന്നാരോമൽ കഥപറയൂ ആരാരും കേൾക്കാ കഥ പറയൂ പറയൂ കഥ പറയൂ പറയൂ നിൻ കഥ പറയൂ തളിരില ചൂടി വിരുന്നിനു വന്നു വാസന്തകാലം മലരുന്ന മലരിനെ തേൻവണ്ടു തിരയുന്ന ശൃംഗാര ശ്രുതി മുഴങ്ങി (മീനക്കോടി...) മദംകൊണ്ട് ഗന്ധം വഴിയുന്ന മണ്ണിൽ മോഹങ്ങൾ വീണു മറവി തന്നുറവയിൽ ഓർമ്മകൾ തിരയുന്ന രോമാഞ്ചസുഖമറിഞ്ഞു (മീനക്കോടി...)
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: കണ്ണെഴുതി പൊട്ടുംതൊട്ട്
- Singer: കെ എസ് ചിത്ര
- Film / album: കണ്ണെഴുതി പൊട്ടുംതൊട്ട്
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കാവാലം നാരായണപ്പണിക്കർ