Malayalam lyrics
മേഘമായ് പെയ്യുന്നതേതു മോഹം നെഞ്ചിൽ വിലോലമാം ഏതു രാഗം (2) കാറ്റിന്റെ കൈവിരൽ തൊട്ട നേരം (2) കവിതയായ് വിടരുന്നു പ്രണയഭാവം (മേഘമായ്...) പാൽമഞ്ഞു പൊഴിയും പുലർകാല വനിയിൽ പലനാളും നിന്നെ ഞാൻ ഓർത്തിരുന്നു നിറസന്ധ്യ വന്നെൻ കാതിൽ മൊഴിയും നീയും ഞാനും വിരഹാർദ്രരല്ലേ (മേഘമായ്...) മലർവാക വിരിയും മധുമാസ വനിയിൽ മിഴി പാകി നിന്നെ ഞാൻ നിനച്ചിരുന്നു വിധി തന്ന നോവിൻ ഈണം തുടിച്ചു നീയും ഞാനും പിരിയേണ്ടതല്ലേ (മേഘമായ്...)
Song video
Song details
Music: വിശ്വജിത്ത്
Film/album: മൽഹാർ - ആൽബം
- Singer: കെ എസ് ചിത്ര
- Film / album: മൽഹാർ - ആൽബം
- Composer: വിശ്വജിത്ത്
- Lyricist: രാജീവ് ആലുങ്കൽ