Malayalam lyrics
ആ.....ആ.....ആ....ആ .......ആ .... മദന പഞ്ചാക്ഷരി മധുരമന്ത്രത്തിന്നായി മായാപഴുതുകൾ തുറന്നു...... വളർനാഭിച്ചുഴിയിലെ നിലവറമാണിക്യം രതിമോഹനാഗങ്ങൾ കവർന്നു.... (മദനപഞ്ചാക്ഷരി........കവർന്നു) ആ ......ആ ......ആ .....ആ .....ആ .....ആ.... കാമസുഗന്ധിയാം നീലനിശാഗന്ധി തേനും നിലാവും ചുരത്തി....(2 ) ശ്രീരുദ്രവീണതൻ നിമ്നോന്നതങ്ങളിൽ പ്രാണദളങ്ങൾ പുളഞ്ഞു....(2 ) (മദനപഞ്ചാക്ഷരി .......തുറന്നു) സർഗ്ഗവികാരമാം പെൺവലാകപക്ഷി സാഫല്യമെന്നു ചിലച്ചു...(2 ) പാതിമയങ്ങുന്ന നീൾമിഴികൾ കണ്ടു വാത്സ്യായനമുനി ചിരിച്ചു...(2 ) (മദനപഞ്ചാക്ഷരി......കവർന്നു )
Song details
Music: എഡ്വിൻ എബ്രഹാം
Film/album: ഉണ്ണിമായ
- Singer: ജി വേണുഗോപാൽ
- Film / album: ഉണ്ണിമായ
- Composer: എഡ്വിൻ എബ്രഹാം
- Lyricist: ഏഴാച്ചേരി രാമചന്ദ്രൻ