Malayalam lyrics
ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ വളകൾ കൊഞ്ചി വിളിക്കണ മൊഞ്ചിൽ പൊയ്യാപ്ല പയ്യനു ഖൽബോ ചുട്ടുപഴുക്കണ പൊന്നേ ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ വളകൾ കൊഞ്ചി വിളിക്കണ മൊഞ്ചിൽ പൊയ്യാപ്ല പയ്യനു ഖൽബോ ചുട്ടുപഴുക്കണ പൊന്നേ മധുരമേ ശുഭയാത്രയിൽ മനസ്സുകൾ ഇണയാകുന്നു മറവിതൻ മുറി തന്നിലായ് കളയമായ് തല ചായ്ക്കുന്നു വേർപ്പിരിഞ്ഞുവോ മിഴിയെഴുതിയ ജാലകങ്ങളിൽ കുരുവികളുടെ ഹൃദയവും ഹൃദയവും തമ്മിൽ വിരിയും കിനാവുകളോടേ വിരഹം കുളിരെഴുതിയിനിയരികേ വിരഹം തലോടിയ പോലെ മിഴികൾ വിടയരുളിയിരുവഴിയേ ഓരൊ നേരവും തളിരോടി ഓർമ്മകൾ തിരയുന്നു നിന്നെ ഇതാ വീണ്ടും മധുരമേ ശുഭയാത്രയിൽ മനസ്സുകൾ ഇണയാകുന്നു മറവിതൻ മുറി തന്നിലായ് കളയമായ് തല ചായ്ക്കുന്നു കൊഴിയാൻ വിരിഞ്ഞൊരു മോഹം തളരും ദലമണിയുമൊരു കുസുമം അകലേ വിരുന്നിനു പോകും തനിയേ ചിറകണിയുമൊരു ശലഭം പെയ്യാമേഘമേ നനവുള്ളിൽ തിങ്ങവേ തഴുകാതെ കാറ്റിൻ വിരൽ ദൂരേ മധുരമേ ശുഭയാത്രയിൽ മനസ്സുകൾ ഇണയാകുന്നു മറവിതൻ മുറി തന്നിലായ് കളയമായ് തല ചായ്ക്കുന്നു വേർപ്പിരിഞ്ഞുവോ മിഴിയെഴുതിയ ജാലകങ്ങളിൽ കുരുവികളുടെ ഹൃദയവും ഹൃദയവും തമ്മിൽ ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ വളകൾ കൊഞ്ചി വിളിക്കണ മൊഞ്ചിൽ പൊയ്യാപ്ല പയ്യനു ഖൽബോ ചുട്ടുപഴുക്കണ പൊന്നേ ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ വളകൾ കൊഞ്ചി വിളിക്കണ മൊഞ്ചിൽ പൊയ്യാപ്ല പയ്യനു ഖൽബോ ചുട്ടുപഴുക്കണ പൊന്നേ
Song video
Song details
Music: ബിജിബാൽ
Film/album: ഇന്നാണ് ആ കല്യാണം
- Singer: രവിശങ്കർ ശ്വേത മോഹൻ
- Film / album: ഇന്നാണ് ആ കല്യാണം
- Composer: ബിജിബാൽ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ