Malayalam lyrics
മധുരം മധുരം മഥുരാപുരി തേടുമൊരീ മുരളീ ഗാനരസം (മധുരം..) സാമജസംഗീത സ്വരമയമാകും (2) തംബുരു ശ്രുതി പോലെ കണ്ണാ എൻ ഹൃദയം പ്രണയമയം (മധുരം...) പാർവണചന്ദ്രിക യമുനയിലൊഴുകും അനുരാഗ ഹംസങ്ങളാകുന്നുവോ (2) ഇനി മംഗളം നേരും ഋതുസന്ധ്യകൾ കുനു കുങ്കുമം ചാർത്തും നിറദീപങ്ങൾ വനമാലി നിന്നിൽ ചേരുവാൻ ഞാൻ ഒരുക്കമായീ (മധുരം..) ചാമരമുടിയിൽ അകിൽ മണമോടെ ശരൽക്കാല മേഘങ്ങൾ പറന്നേറവേ(2) നിൻ കാൽക്കലാകാശം കളകാഞ്ചിയായ് നിൻ മൗലിയിൽ സ്നേഹം മയിൽ പീലിയായ് ഗിരിധാരി നിന്നിൽ ചേരുവാനോ തിടുക്കമായീ (മധുരം..) ----------------------------------------------------------------------
Song details
Music: തേജ് മെർവിൻ
Film/album: പ്രജാപതി
- Singer: കെ എസ് ചിത്ര
- Film / album: പ്രജാപതി
- Composer: തേജ് മെർവിൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി