Malayalam lyrics

മായുമീ സന്ധ്യകൾ നിറയുമോ ഓർമ്മയായ്‌
വിരിയുമോ കണ്‍പൂക്കളായ്‌ നാളെ
നീളുമീ യാത്രകൾ തുടരുമോ മുറിയുമോ
പാറുമോ പൊൻശലഭമായ് ഉയരേ

മിന്നിടും കാഴ്ചകൾ വർണ്ണമായ് ഗന്ധമായ്
മായയായ് പുതുമന്ത്രമായ് നീളെ...
പാടൂ പാടൂ... ഓരോ രാഗം
രാവും തേടുന്നു മോഹങ്ങൾ..
തീരാ തീരാ നോവും മീട്ടി.. തൻ കൂടണയാൻ

നിഴലുകൾ ഇരുളവേ പിടയുമീ വഴികളിൽ
തെളിയുമോ ചെറുവെട്ടമായ് വരുമോ
പാടൂ പാടൂ... ഓരോ രാഗം
രാവും തേടുന്നു മോഹങ്ങൾ
തീരാ തീരാ.. നോവും മീട്ടി തൻ കൂടണയാൻ

Song video

Watch on YouTube

Song details

Music: റെക്സ് വിജയൻ

Film/album: ഇംഗ്ലീഷ്