Malayalam lyrics
ആ...ആ...ആ...ആ മായാമയൂരം പീലിനീർത്തും മാരിവിൽ കിനാവോ മായാമയൂരം പീലിനീർത്തും മാരിവിൽ കിനാവോ ആ ശ്യാമരാളം കേളിയാടും ആർദ്രമാം നിലാവോ ഋതുശോഭയാർന്ന പോലെ ഓ ഓ ഋതുശോഭയാർന്ന പോലെ മനസിന്റെ പുളിനമാകെ [ മായാമയൂരം ... മാകമാർക്ക രാവിൽ കദളീവനത്തിനരികിൽ മാകമാർക്ക രാവിൽ കദളീവനത്തിനരികിൽ ഈ മേഘവർണ്ണ തൂവൽ പൊഴിയുന്ന വള്ളിക്കുടിലിൽ ഞാൻ കാത്തിരുന്നു നിന്നെ വേഴാമ്പലെന്ന പോലെ ഞാൻ കാത്തിരുന്നു നിന്നെ വേഴാമ്പലെന്ന പോലെ ഞാൻ കാത്തിരുന്നു നിന്നെ വേഴാമ്പലെന്ന പോലെ നീ വന്നണഞ്ഞ നേരം ഓ നീ വന്നണഞ്ഞ നേരം നവ ഹർഷ വർഷമായി [ മായാമയൂരം.... പാരിജാത മലരിൻ നറു സൗരഭം തുളുമ്പി പാരിജാത മലരിൻ നറു സൗരഭം തുളുമ്പി ഈ പാൽനിലാവ് പോലെ ഒരു ദേവഗാനമൊഴുകി കാണാതെ വന്നു നീയെൻ വിരലൊന്നു തൊട്ടനേരം കാണാതെ വന്നു നീയെൻ വിരലൊന്നു തൊട്ടനേരം കാണാതെ വന്നു നീയെൻ വിരലൊന്നു തൊട്ടനേരം നീയെന്റെ ഉള്ളിലേതോ നീയെന്റെ ഉള്ളിലേതോ മധുമാസമായുണർന്നു [ മായാമയൂരം....
Song details
Music: ബേണി-ഇഗ്നേഷ്യസ്തോപ്പിൽ ആന്റൊപ്രേം സാഗർ
Film/album: കലാപം
- Singer: സുജാത മോഹൻ
- Film / album: കലാപം
- Composer: ബേണി-ഇഗ്നേഷ്യസ്തോപ്പിൽ ആന്റൊപ്രേം സാഗർ
- Lyricist: സത്യൻ കൊളങ്ങാട്