Malayalam lyrics

മണിമുകിൽ യവനിക ഞൊറികളിലൂടെ

കന്നിത്താരപ്പെണ്ണിൻ നീരാട്ടൊളിച്ചുകണ്ടുയരും

നിലാവേ....

നീ തഴുകുമ്പോഴോ ഞാൻ തഴുകുമ്പോഴോ

സഖിയുടെ മിഴികളിലീ നാണം...

ഈ നാണം...ഈ നാണം...

(മണിമുകിൽ യവനിക....)

പരിഭവകഥകൾതൻ ഒടുവിൽ ഒരു അനുരാഗ

കലവിയിൽ അവൾ മുഖം കുനിച്ചു...(2)

ഹൃദയത്തിൽ നുരയിട്ടു നിറയുന്ന മോഹങ്ങൾ

ഒരു പ്രേമകലഹത്തിൽ ഒതുങ്ങി...

തെന്നലേ.....

നീ ഇളകുമ്പോഴോ ഞാൻ തഴുകുമ്പോഴോ

സഖിയുടെ അളകങ്ങൾക്കീ താളം...

ഈ താളം...ഈ താളം...

(മണിമുകിൽ യവനിക....)

കരളിലൊരനുരാഗകിളി നീട്ടി പാടുന്ന

കവിതയിൽ അവൾ നീലക്കടമ്പായ്...(2)

എന്നഭിലാഷങ്ങൾ ഒരു നീലവർണ്ണന്റെ

മുരളികയൂതുന്ന സ്വരമായ്...

തിങ്കളേ.....

നീ മറയുമ്പോഴോ...ഞാനകലുമ്പോഴോ...

അണയുമാ മുഖകമല സ്മേരം...

ആ സ്മേരം...ആ സ്മേരം...

(മണിമുകിൽ യവനിക....)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: രവീന്ദ്രൻ ചെന്നിലോട്

ഗായകര്‍: ജി വേണുഗോപാൽ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഇന്ദുലേഖ സജീവ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song