Malayalam lyrics
മനസ്സിലുണരൂ ഉഷഃസന്ധ്യയായ് മായാമോഹിനി സരസ്വതീ നാകസദസ്സിലെ നവരത്നവീണയിൽ നാദം തുളുമ്പുമീ നവരാത്രിയിൽ.. നവ നവ മോഹങ്ങൾ നർത്തനം ചെയ്യുന്ന നാദമനോഹര ലയരാവിൽ നിൻ മന്ദഹാസമാം ബോധനിലാവിൽ എൻ മനക്കണ്ണുകൾ വിടരട്ടെ.. പുസ്തകരൂപത്തിൽ ആയുധരൂപത്തിൽ പുണ്യവതീ നിന്നെ കൈതൊഴുന്നേൻ അഴകായ് വീര്യമായ് ആത്മസംതൃപ്തിയായ് അവിടുന്നടിയനിൽ നിറഞ്ഞാലും.. കനിവിൻ കാഞ്ചന കതിർമാല ചൊരിയൂ കലയുടെ വർണ്ണങ്ങൾ പകരൂ കേളീകലയുടെ തരംഗമാലാ മേളയില്ലെന്നെയും ലയിപ്പിക്കൂ..
Song information
വര്‍ഷം: 1971
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: കെ ജെ യേശുദാസ്, എസ് ജാനകി
രാഗം: രാഗമാലിക (പൂര്‍വി കല്യാണി, സാരംഗ്, ശ്രീരഞ്ജിനി, അമൃത വർഷിണി)
വര്‍ഗ്ഗീകരണം: ഭക്തിഗാനങ്ങള്‍
അഭിനേതാക്കള്‍: പ്രേം നസീര്‍, വിജയശ്രീ, ശങ്കരാടി, എസ് പി പിള്ള
വിശദവിവരങ്ങള്‍: കൃഷ്ണ ചന്ദ്ര
വിഡിയോ: ജയലക്ഷ്മി രവി
Album: മറുനാട്ടില്‍ ഒരു മലയാളി
Explore this song
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: മറുനാട്ടില്‍ ഒരു മലയാളി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി