Malayalam lyrics
മകരനിലാവിൽ മധുരവുമായി മറിമാന്മിഴി വാ നീ (2) കവിതയുമായ് എൻ മനമുണർന്നു കവിളിണയിൽ പൊന്നല തെളിഞ്ഞു മന്മഥനുടെയരികിൽ ചഷകമേന്തി വാ (മകര) നൂപുരനാദം കേട്ടു എന്റെ ഹൃദയമൃദംഗമുണർന്നു (2) മാമയിൽപോലെ നിന്നുടെ നടനം ആത്മാവിലാനന്ദനിർവൃതിയരുളി (മകര) ഇന്ദ്രധനുസ്സുകൾ കണ്ടു മധു മധുരകലിക വിടർന്നു (2) ഹൃദയവിപഞ്ചിക മീട്ടുക സഖി നീ പാടുകയായ് നിന്മാനസമുരളി സ നിധപമ നിധപമപഗരി നിസഗരിമനിപ ഗരിനിസ (മകര)
Song information
വര്‍ഷം: 2002
സംഗീതം: മോഹന്‍ സിതാര
ഗാനരചന: യൂസഫലി കേച്ചേരി
ഗായകര്‍: കെ ജെ യേശുദാസ്
രാഗം: ആനന്ദഭൈരവി
അഭിനേതാക്കള്‍: കുഞ്ചാക്കോ ബോബൻ, നന്ദന, സുകുമാരി, കൊച്ചിന്‍ ഹനീഫ, ജനാർദ്ദനൻ, എൻ എഫ് വർഗീസ്, പ്രേംകുമാര്‍
വിശദവിവരങ്ങള്‍: കൃഷ്ണചന്ദ്ര
വിഡിയോ: ഗാനസ്നേഹി
Album: സ്നേഹിതന്‍
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സ്നേഹിതന്‍
- Composer: മോഹന്‍ സിതാര
- Lyricist: യൂസഫലി കേച്ചേരി