Malayalam lyrics

മൈന്റിൽ 
പൈന്റിത് 
പാറീങ്കെ 
ഇത് ടാക്സ്സ് കിഴിക്കണ
ഡ്രീംമങ്കെ 
ഇത് ആരോഗ്യത്തിന് സീനിങ്കേ 
ലിവറേറണ പൊണ്ണിത് 
വേണ്ടങ്കേ
ഇടമിത്  പലപടിയേറണം 
പൊടിയുയരണതൊടിയിത് താണ്ടണം 
പുലിമടയുടെ മടിയില് തൂങ്ങണം 
അടിപുതയണ  കടലില് താഴണം 
കുറ്റിബീടിമുട്ടിലെ 
കട്ടപൊകയൂതിനീ 
കട്ടവൂർ മൂളണ 
കട്ടത്തമിഴീരടി.
കൊച്ചുപ്പറമ്പേറണാ..
ഉച്ചക്കാറ്റിലാറിയ 
പച്ചകാച്ചിലൂതി നീ 
പക്കത്തേക്ക് നീങ്ങി നീ 
പടിഞ്ഞിരുന്നൊരുതടിപടിമേലെ 
ഉടലുരഞ്ഞിരുന്നിരുവരുമൊരുപോലെ 
ഒഴുകിനടക്കണ
കാറ്റാണെ 
അതിനിവനനുദിനമൊരുകൂട്ടാണെ 
കുതറിയടുക്കണ
മലവരയാടിനെ 
കറിയിലൊദുക്കണ് ദേ..
ഇരുളിലിറങ്ങണ
പോത്താണെ 
ഇവരിത് വഴിവരണതിൻ മേത്താണെ!
അകലയുദിക്കണയരിമുറിത്തേങ്ങയെ 
എറിഞ്ഞുകുടിക്കണ് ദേ ..
പിണഞരഞാണമായ് 
പലവുരുകോർക്കണെ 
കഥകളൊരായിരം ഇനി 
കരക്കാര് പാടണം

Song details

Music: ബേസിൽ സി ജെ

Film/album: ശ്രീധന്യ കാറ്ററിംഗ് സർവീസ്

Song video

Watch on YouTube