Malayalam lyrics

കൂടൊഴിഞ്ഞു കുടിയേറി വരുന്നൂ
വീടുവിട്ടു വിളയാടി വരുന്നൂ
കാടുകണ്ട് പുതുനാടു കണ്ട് കളിയാടി വരുന്നൂ  (കൂടൊഴിഞ്ഞു)
മൈക്കണ്ണിക്കുരിവികൾ ഞങ്ങടെ ദേശാടനമല്ലോ
മൈലാഞ്ചിക്കുടിലിലൊളിക്കാൻ കൊതിയൂറുന്നല്ലോ
മാനമിന്നു കുടയുന്നു മധുരമാം വാക്കിൽ
മാനസത്തിൽ മണിവീണ പാടുമൊരു നോക്കിൽ   (കൂടൊഴിഞ്ഞു)
ആകാശം അന്തിക്കൂടാരം താരങ്ങൾ മണിദീപങ്ങൾ
രാവെല്ലാം കാവലിനായി കോടക്കാറ്റേ പോരൂ
തോരാതെ പാടിയുറക്കാൻ രാക്കുയിലും പോരൂ
രാവെല്ലാം കാവലിനായി കോടക്കാറ്റേ പോരൂ
തോരാതെ പാടിയുറക്കാൻ രാക്കുയിലും പോരൂ
തുരുതുരുതു ത്തുരുതുരുതുരു തുരുതു
രിമഗരി സനിധപ
ചൂടു തേടിയണയുന്ന മാരനൊരു നേരം 
ആരു ചൊല്ലിയറിയുന്നു നീ പുതിയ പേരിൽ  (കൂടൊഴിഞ്ഞു)
കണ്ടല്ലോ വിണ്ണിൽ മയിലാട്ടം ഇന്നല്ലോ നിന്റെ തേരോട്ടം
കന്നിത്തിര ചാഞ്ഞുമയങ്ങും വാതിലിനരികിൽ പോരൂ
കാലൊച്ച തിരിച്ചറിയാതൊരു കാറ്റായ് നീ പോരൂ
കന്നിത്തിര ചാഞ്ഞുമയങ്ങും വാതിലിനരികിൽ പോരൂ
കാലൊച്ച തിരിച്ചറിയാതൊരു കാറ്റായ് നീ പോരൂ
തുരുതുരുതു ത്തുരുതുരുതുരു തുരുതു
രിമഗരി സനിധപ
ആളറിഞ്ഞു കനിയുന്ന ദേവനൊരു പൂവ്
ആരുമാരുമറിയാത്തൊരെന്റെ പുതുനോവ് (കൂടൊഴിഞ്ഞു)

Song video

Watch on YouTube

Song details

Music: ശരത്ത്

Film/album: സ്പർശം