Malayalam lyrics
കൂരിരുള്‍ മൂടിയ ജീവിതവീഥിയില്‍ താരൊളി മണിവിളക്കേ പൊന്നാതിര മണിവിളക്കേ -എന്‍ ആരൊളി കതിര്‍വിളക്കേ ഈണം മുറിഞ്ഞോരെന്‍ പ്രാണവിപഞ്ചിയില്‍ സാന്ത്വനപല്ലവികൾ -നിൻ സാന്ത്വന പല്ലവികള്‍ -എന്‍ ജീവിത പല്ലവികള്‍ ഓരൊ കിനാവിലും ഒരു വസന്തവും തേരൊലി തൂകുന്നുവോ -ഞാന്‍ തേരൊലി കേള്‍ക്കുന്നുവോ മായാമോഹങ്ങള്‍ വാരിപ്പുണരുവാന്‍ മാനസം കേഴുന്നുവോ -എന്‍ രാവുകള്‍ മായുന്നുവോ (കൂരിരുള്‍...) സ്നേഹം കരിന്തിരി- കൈയ്യുമായ് നില്‍ക്കുമീ ജാലകവാതിലിൻ മുന്നില്‍ - നിൻ ജാലകവാതിലിൻ മുന്നില്‍ വിലപറയാത്തൊരെന്‍ സ്നേഹബന്ധങ്ങളെ വിടയോതി നില്‍ക്കുന്നുവോ -നിങ്ങള്‍ വിരഹത്തിലെരിയുന്നുവോ (കൂരിരുള്‍...)
Song video
Song details
Music: ജെറി അമൽദേവ്
Film/album: മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്
- Singer: കെ എസ് ചിത്ര
- Film / album: മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്
- Composer: ജെറി അമൽദേവ്
- Lyricist: അപ്പൻ തച്ചേത്ത്
- Singer: ബിജു നാരായണൻ