Malayalam lyrics

കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ
കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളിൽ
ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ
കുഞ്ഞുമണി ചെപ്പിൽ നീ കളഭം തായോ (കുഞ്ഞുറങ്ങും...)
ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താൻ വാ വാ
ഇളനീർ കുളിരു കൊഞ്ചലായ് വാ (2)
കണ്‍നിറയെ പൂമൂടും ഉണ്ണി പൂങ്കിനാവോ  (2)
ചുണ്ടിലില്ലേ പുഞ്ചിരിപൂവായ് ഓ...(കുഞ്ഞുറങ്ങും...)
പച്ചിലപ്പട്ടിലൊരു കൊച്ചു വാൽക്കണ്ണാടി
അതിൽ നീ വരുമോ നീ അമ്പിളിമാമാ (2)
കന്നിമണ്ണു കാഴ്ച വെയ്ക്കും കൊന്ന മലർക്കണിയോ (2)
എൻ മനസ്സിൽ പെയ്ത നിലാവോ ഓ...(കുഞ്ഞുറങ്ങും...)

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Raaga: സിന്ധുഭൈരവി

Film/album: പൊന്നുച്ചാമി