Malayalam lyrics
കുഞ്ഞുണ്ണിക്കവിളിൽ നറുവെണ്ണ മിഴിയിതൾതുമ്പിൽ മയില്‍പ്പീലി പാൽമണമോലും പൊന്നിളം വായിൽ താമരത്തേൻ മധുരം അമ്മയ്ക്കു പ്രാണന്റെ ജീവാമൃതം (കുഞ്ഞുണ്ണി....) അമ്പിളിക്കിണ്ണം നിറച്ചു വെച്ചെപ്പൊഴും പഞ്ചാരപ്പായസം നൽകാം അമ്മമനസ്സിന്റെ നൊമ്പരങ്ങൾ മാറ്റാൻ കൂട്ടായിരിക്കേണമെന്നും എൻ മടിത്തട്ടിനെ തൊട്ടിലായ് മാറ്റി നീ ചാഞ്ചാടിയാടുകയുണ്ണീ മകനേ നീയെൻ വരമല്ലേ (കുഞ്ഞുണ്ണി...) കണ്ണു തട്ടാതെയും താഴെ വയ്ക്കാതെയും നിന്നെ ഞാൻ വളർത്താം കൈ വളരുന്നുവോ കാൽ വളരുന്നുവോ എന്നു ഞാൻ നോക്കി നിൽക്കാം കണ്ണുനീരിന്നൊപ്പം നൊമ്പരത്തിങ്കൾപ്പൂ നിനക്കായ് ഞാൻ കുടിക്കാം] നീയെൻ മാറിൽ ചേർന്നുറങ്ങൂ (കുഞ്ഞുണ്ണി...)
Song details
Music: കൈതപ്രം വിശ്വനാഥ്
Film/album: കാവ്യം
- Singer: ജി വേണുഗോപാൽ
- Film / album: കാവ്യം
- Composer: കൈതപ്രം വിശ്വനാഥ്
- Lyricist: കൈതപ്രം