Malayalam lyrics
കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു അമ്മയെപ്പോലെ ഞാനും പറക്കുമെന്ന് (കുഞ്ഞു....) ചിറകു വിരിച്ച് കണ്ണു തുറന്ന് മാനം നീളെ പറക്കേണം കണ്ണിന്റെ കണ്ണീരു കാണേണം മണ്ണിന്റെ കണ്ണീർ` കാണേണം അമ്മ മരിച്ചൊരു കുഞ്ഞിന്റെ കൂടെ പാടേണം അമ്പേറ്റു വീണൊരു പെണ്ണിന്റെ കൂടെ പാടേണം കത്തുന്ന കണ്ണൂമായ് കൊത്തിപ്പറിക്കുന്ന കഴുകൻ മനസ്സിനെ തല്ലേണം താരാട്ടു പാട്ടിനെ കൊത്തിപ്പറക്കുന്ന പാമ്പിനെ നാവിനെ തല്ലേണം
Song details
Music: സിബി കുരുവിള
Film/album: തകരച്ചെണ്ട
- Singer: മഞ്ജരി
- Film / album: തകരച്ചെണ്ട
- Composer: സിബി കുരുവിള
- Lyricist: വിജേഷ്