Malayalam lyrics
കുക്കുക്കുകൂ കുയില്‍ നാദം കേട്ടുണരും കുഞ്ഞോളങ്ങളേ കുരുത്തോല കൂടുകൂട്ടും കുഞ്ഞാറ്റക്കുരുവികളേ കൂട്ടിരിക്കാന്‍ കൂടൊരുക്കാന്‍ കൂട്ടിനുണ്ടൊരു കൂട്ടുകാരി നീലാംബരത്തില്‍ കന്നിനിലാവുദിക്കുമ്പോള് നീരാട്ടിനായ് ഒരുങ്ങും രാജകുമാരി താലപ്പൊലിയൊരുക്കാന് താരവൃന്ദങ്ങള് താളമടിക്കാന്‍ തംബുരുമീട്ടാന്‍ താഴെയുണ്ടൊരു കൂട്ടുകാരി താഴെയുണ്ടൊരു കൂട്ടുകാരി (കുക്കുക്കുകു...) നെല്ലരിപ്പാടത്തു നെന്മണികൊറിക്കും പ്രാവുകളേ ആമ്പല്‍ക്കുളങ്ങളില്‍ നീന്തും അരയന്നങ്ങളേ ആവണിത്തിരുനാളില് പൂക്കളം തീര്‍ക്കാന്‍ അന്തിവരെ അമ്മാനമാടാന്‍ അന്തിവരെ ഇരുന്നമ്മാനമാടാന് ചാരെയുണ്ടൊരു കൂട്ടുകാരി ചാരെയുണ്ടൊരു കൂട്ടുകാരി (കുക്കുക്കുകു...)
Song details
Music: ദർശൻ രാമൻ
Film/album: അതിരുകൾക്കപ്പുറം
- Singer: കെ എസ് ചിത്ര
- Film / album: അതിരുകൾക്കപ്പുറം
- Composer: ദർശൻ രാമൻ
- Lyricist: പി ശശികുമാർ