Malayalam lyrics
തളിർ വെറ്റിലയുണ്ടോ.. വരദക്ഷിണ വെയ്ക്കാൻ... കറുകവയൽ കുരുവീ.. മുറിവാലൻ കുരുവീ. കതിരാടും വയലിൻ... ചെറുകാവൽകാരീ ഓ .. ഓ... ഓ.. [കറുകവയൽ] നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ ഒരു കഥ നിറയുകയായ് ഒരുപിടിയവിലിൻ കഥപോലിവളുടെ പരിണയ കഥ പറഞ്ഞൂ.... പറയാതറിഞ്ഞവർ പരിഭവം പറഞ്ഞു... [കറുകവയൽ] പുതുപുലരൊളിനിൻ തിരുനെറ്റിക്കൊരു തൊടുകുറിയണിയിക്കും.. ഇളമാൻ തളിരിൻ നറുപുഞ്ചിരിയിൽ കതിർമണ്ഡപമൊരുങ്ങും അവനെന്റെ പ്രാണനിൽ പരിമളം നിറയ്ക്കും.. [കറുകവയൽ]
Song details
Music: എസ് പി വെങ്കടേഷ്
Film/album: ധ്രുവം
- Singer: കെ എസ് ചിത്ര
- Film / album: ധ്രുവം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഷിബു ചക്രവർത്തി