Malayalam lyrics

കൃഷ്ണാ ഹരേ ജയ..കൃഷ്ണാ ഹരേ ജയ..

കൃഷ്ണാ ഹരേ ജയ..കൃഷ്ണാ ഹരേ..(2)

ആനന്ദലോല കൃഷ്ണാ....

എന്റെ ശ്രീനന്ദ ബാലകൃഷ്ണാ

കാത്തരുളീടു കൃഷ്ണാ...

കണി കണ്ടൊരെന്‍ ശ്യാമകൃഷ്ണാ

നീലാംബുജാക്ഷ കൃഷ്ണാ...

എന്നും നീ തന്നെ രക്ഷ കൃഷ്ണാ...

സന്ധ്യാസമീരനാം സൌഭാഗ്യദായകാ

വസുദേവ ദേവ കൃഷ്ണാ...

എന്റെ വനമാലിയായ കൃഷ്ണാ...

സന്താപമാറ്റു കൃഷ്ണാ...

സ്നേഹ സന്മാർഗ്ഗമേകു കൃഷ്ണാ

സായൂജ്യ രാമകൃഷ്ണാ ...

എന്റെ ശ്രീവത്സധാരി കൃഷ്ണാ..

കണ്‍കണ്ട ഗോപകൃഷ്ണാ...

എന്റെ കണ്ണീര്‍ തുടച്ച കൃഷ്ണാ..

കായാമ്പുവര്‍ണ്ണനാം രാജീവലോചനാ

കല്യാണചാരു കൃഷ്ണാ...

ശാന്ത കൈവല്യ ഭാവ കൃഷ്ണാ....

യദുവംശ പാഹി കൃഷ്ണാ...

ഭക്ത പരിപാല നാഥ കൃഷ്ണാ..

നാരായണീയ കൃഷ്ണാ...

നന്മയേകേണം എന്റെ കൃഷ്ണാ..

മുരളീ മുകുന്ദ കൃഷ്ണാ..

മൂന്നു ലോകങ്ങൾ‌ക്കുടയ കൃഷ്ണാ..

ഗോവിന്ദഗോപനാം വേദാന്തവല്ലഭാ

ഗുരുവായൂര്‍ കുഞ്ഞുകൃഷ്ണാ...

എന്റെ ഗുരുവായ ഗാനകൃഷ്ണാ...

കൃഷ്ണാ ഹരേ ജയ..കൃഷ്ണാ ഹരേ ജയ..

കൃഷ്ണാ ഹരേ ജയ..കൃഷ്ണാ ഹരേ..(2)

Song information

വര്‍ഷം: 2012

സംഗീതം: എം ജയചന്ദ്രന്‍

ഗാനരചന: രാജീവ് ആലുങ്കൽ

ഗായകര്‍: കെ എസ് ചിത്ര

രാഗം: തിലംഗ്‌

ഹിന്ദുസ്ഥാനി രാഗം: തിലങ്

അഭിനേതാക്കള്‍: രേണുക, Shelli

വിശദവിവരങ്ങള്‍: കല്യാണി, Aravind Subramani

Album: ചട്ടക്കാരി

Explore this song