Malayalam lyrics
കണ്ണിൽ ലാത്തിരി പൂത്തിരികൾ കയ്യിൽ കമ്പിത്തിരി മത്താപ്പ് വിണ്ണിൽ കിന്നരവീണകളൊ മണ്ണിൽ ചേരുന്നൊരു നേരത്ത് വീഞ്ഞിൻ നുരയുടെ പൊട്ടിച്ചിരിയല ചിന്നിചിതറിയ നിന്റെ പിറന്നാള് നാള് നാള് നാള് നാള് വെള്ളിമണിപ്പൂന്തിരകൾ തുള്ളിതുള്ളി വന്ന മൺചിറയിൽ മുല്ലവള്ളികൂടൊരുക്കി രണ്ട് തേൻകിളികൾ കൂട്ടിരുന്നു അവനു തുണയായ് അവളുണ്ടരികിൽ അവൾക്ക് തണലായ് അവനുണ്ടുയിരിൽ പുണ്യമെല്ലാമുള്ള കൂടപിറപ്പായ് മിന്നുന്നമനസ്സിന്റെ കണ്ണാടിയിൽ കാണുന്നതവരൊരു മുഖം കാണുന്നകണിയുടെ വിരുന്നിലോ ചങ്ങാതിക്കിളിയുടെ സുഖം വിരുന്നൊരുങ്ങിയോ സഞ്ചാരിക്കുരുവീ എപ്പോഴുമരികത്ത് കുറുമ്പുമായ് ചേരുന്നതവളുടെ രസം ചേരുന്നൊരവളുടെ കുറുമ്പിനേ ലാളിക്കാനവനതിരസം കിളുന്നു പെണ്ണിനോ സമ്മാനമൊരുക്കി ഹൊ ഹോ ഓ
Song details
Music: അലക്സ് പോൾ
Film/album: ലോലിപോപ്പ്
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ ഫ്രാങ്കോ
- Film / album: ലോലിപോപ്പ്
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ