Malayalam lyrics
കണിവാകപ്പൂവേ തിരയാടണ്ടേ മലയണ്ണാര്‍ക്കണ്ണാ തിരതാഴണ്ടേ തുടികേള്ക്കണ് ദൂരെ തിരുവാണിക്കാവില്‍ ചെറുമക്കളൊരുങ്ങി മലവാരം നീളെ കല്ലുമാലേം കാല്‍ച്ചിലമ്പും അണിയുവാന്‍ വരും വരും തുമ്പി (കണിവാകപ്പൂവേ ) കാണാമല മേലേ തഴുകീ മഞ്ഞലകള്‍ കുഞ്ഞാടുകള്‍ മേഞ്ഞു ഇടയന് കുഴലൂതി തമിഴിന് പുതുമൊഴിയായ് ഒഴുകീ കുളിരരുവി നിറമായ് നിറപറകള്‍ കുടിലില്‍ അതു നിറയെ വാനവില്ലിലൂടെ മാമലയ്ക്കു മേലെ പാട്ടു പാടിയേറാന് മോഹമേറെയുണ്ടേ ലോകം കാണാന്‍ മോഹം മോഹം ... (കണിവാകപ്പൂവേ ) മലര്മഞ്ചലിലേറി അലയാന്‍ ഒരു മോഹം പുതുമാരിയിലിന്നും നനയാന്‍ ഒരു മോഹം അതിരാണിപ്പുഴയില് ഒഴുകാന്‍ ഒരു മോഹം അരിമുല്ലപ്പൂവായ് വിടരാന്‍ ഒരു മോഹം മേടമാസരാവില്‍ വെണ്ണിലാവിലേറി തെന്നലിന്റെ കൂടെ പാറിവന്നു മോഹം എന്നും നെഞ്ചില്‍ മോഹം മോഹം (കണിവാകപ്പൂവേ )
Song details
Music: മോഹൻ സിത്താര
Film/album: സ്നേഹദൂത്
- Singer: കെ എസ് ചിത്ര
- Film / album: സ്നേഹദൂത്
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം