Malayalam lyrics
കിലുകിലെ വള കിലുങ്ങവേ കിളിമരം തളിരണിയവേ ഇന്നെന്റെ കരളിലെ കൊഞ്ചലിലെ ചിന്നീടും കുളിരിന്റെ തൊങ്ങലിൽ എൻ കനവിലെ മധുമയ കണമണിയാനായ് മോഹമായി വാ .... ദാഹമായി വാ (കിലുകിലെ) മെയ്യിൽ നുരയിടും കനവിൽ നിൻ അല്ലിത്തൂവൽ ചിറകുകൾ പൊതിയാമോ കൊഞ്ചും കിളിയുടെ അഴകിൽ നീ നീഹാരക്കതിരുകൾ ചൊരിയാമോ ആലോലം പാട്ടും പാടി വനികകളിൽ ആഹാ... ആഹാ ... ആഹാ... ആകാശമലരുകൾ നിരത്തിടുമോ പോരൂ ... പോരൂ ... പോരൂ ... ഉള്ളിലുള്ള മോഹത്തിന്റെ തിരി തെളിക്കൂ എന്നിലുള്ള നാണത്തിന്റെ കുളിരണിയൂ (കിലുകിലെ)
Song details
Music: മോഹൻ സിത്താര
Film/album: മന്ത്രികുമാരൻ
- Singer: കെ എസ് ചിത്ര
- Film / album: മന്ത്രികുമാരൻ
- Composer: മോഹൻ സിത്താര
- Lyricist: ഭരണിക്കാവ് ശിവകുമാർ