Malayalam lyrics
കിലുകിലെ കിലുങ്ങിയും കണിച്ചെപ്പിൽ കുണുങ്ങിയും വാ വാ . മണിചിത്ര കൊലുസിന്റെ മണിമുത്തിൽ മിനുങ്ങി വാ വാ സുഗതസ്വപ്നങ്ങളിൽ പ്രണയ ഹംസങ്ങളായ് ചിറകു നീർത്തുന്നുവോ ഹൃദയസങ്കൽപമേ നിൻ സുരഭില സുഗന്ധമെൻ അധരം നുകരും മെല്ലെ [ കിലുകിലെ.... ചില്ലോളം കളിയാടും പുഴ പോലെയെൻ ഉൾത്താരിൽ ഉലയുന്ന നവരാഗമേ നിൻ മാറിലൊരു നാഗ നഖലേഖയായ് ശ്രീരാഗ ശ്രുതിതേടി തുഴയുന്നു ഞാൻ വെൺചിരാതിന്റെ വർണ്ണ നാളങ്ങൾ നെഞ്ചിൽ പൂക്കുമ്പോൾ പൊൻ കിനാവിന്റെ ഇന്ദ്രജാലങ്ങൾ തേടും സന്ധ്യയിൽ പാടുകില്ലേ ശ്രീലരാഗം [കിലുകിലെ.... മാലേയ മഴവീഴും ജലധാരയിൽ മധുമാസ രാവിന്റെ മലർ വീണയിൽ ആരാരുമറിയാതെ അലയാടുവാൻ അനുരാഗ ശലഭം ഞാൻ അണയുന്നുവോ ഹാരഹാരങ്ങൾ തങ്കദീപങ്ങൾ താനെ കത്തുമ്പോൾ രാഗഭാവങ്ങൾ ലാസമോഹങ്ങൾ ഗാനം മൂളവേ പാടുകില്ലേ ദേവഗീതം [ കിലുകിലെ .....
Song video
Song details
Music: വിദ്യാധരൻ
Film/album: ദി പോർട്ടർ
- Singer: എം ജി ശ്രീകുമാർ
- Film / album: ദി പോർട്ടർ
- Composer: വിദ്യാധരൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി