Malayalam lyrics
താനനം തനനം താനന................. കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ.. കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ.. തനിച്ച് വന്നിരിയ്ക്കുന്ന പെണ്ണേ...... നീയൊളിച്ചുള്ളിലൊതുക്കും പ്രണയത്തിൻ- കടലിൻ കരയിൽ വന്നിരുന്നോട്ടേ..... ഞാൻ കളിപറഞ്ഞിരുന്നോട്ടേ..... കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ.. തനിച്ച് വന്നിരിയ്ക്കുന്ന പെണ്ണേ...... കരയുടെ മേലേ തിരഞൊറിയോടെ നുരമണി വിരിച്ചോട്ടേ.... വെള്ളിച്ചിലമ്പൊലി വിതച്ചോട്ടേ......(2) കലയുടെ കയ്യിൽ പൊലിമകളേറും- മണിച്ചിപ്പി മെല്ലെ തുറന്നിടട്ടേ.....(2) അതിലുള്ള നറുമുത്ത് കവർന്നിടട്ടേ..... കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ.. തനിച്ച് വന്നിരിയ്ക്കുന്ന പെണ്ണേ...... കളകളമോടെ മറുകരതേടും കനവൊന്ന് കടഞ്ഞോട്ടേ.... നല്ല പവിഴങ്ങളെടുത്തോട്ടേ.......(2) മഴയുടെ തേരിൽ മുകിലൊലിയോടെ- ഇളംതെന്നലായ് ഞാൻ പറന്നിടട്ടെ..... ഉരുകുന്ന മനസ്സൊന്ന് തഴുകിടട്ടേ............(പല്ലവി)
Song video
Song details
Music: അലക്സ് പോൾ
Film/album: റോമിയോ
- Singer: അഫ്സൽശ്വേത മോഹൻ
- Film / album: റോമിയോ
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ