Malayalam lyrics

കാറ്റിനുപോലും മധുരസംഗീതം
താനേ മീട്ടും ദിവ്യാനുരാഗം
പാരിടമാകെ നിറയും ഗീതം
പാവം ഞാനും പാടുന്നു
രാക്കുയിൽ കേഴുമ്പോലെ
സാഗരരാഗം സ്വരജതി പാടീ..
കാതരയായ് കാതരയായ്
കരഞ്ഞുതീർത്തീടുന്നു ഹേമന്തരാത്രി
താവകസ്നേഹം അപശ്രുതിയേകി
എന്തിനീ ജീവിതം ഏകയായി 
ഞാൻ മറന്നീടാം
സാഗരരാഗം സ്വരജതി പാടീ..
ആർദ്രയായ് അലയടിച്ചുയരുമീ
കടലിൻതാഴെ ശാന്തതയിൽ
വേദനയാൽ വിട ചൊല്ലീ
മാഞ്ഞിടും സൂര്യൻ പോലും
ഉണരുന്നൂ പുതിയ പ്രഭാതം 
പുൽകാനായ് വരൂ
മൺതരിപോലും മതിമറന്നല്ലോ

Song video

Watch on YouTube

Song details

Music: ജയപ്രകാശ്

Film/album: മിസ്സിസ്സ് സൂസന്ന വർമ്മ