Malayalam lyrics
കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്റെയുള്ളില്‍ വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുല്കിയുണര്ത്താന് മറന്നു കണ്ണന് … ഞാനെന്‍ മിഴിനാളമണയാതെരിച്ചും നീറും നെഞ്ചകം അകിലായ് പുകച്ചും.. വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ നീയെന്‍ നൊമ്പരമറിയുമോ ശ്യാമവര്‍ണ്ണാ (കാര്‍മുകില്‍ ) നിന്റെ നന്ദന വൃന്ദാവനത്തില്‍ പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍.. വരുംജന്മത്തിലെങ്കിലും ശൗരേ.. ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍ നിന്റെ കാല്ക്കല് വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍.. (കാര്‍മുകില്‍ ) കൃഷ്ണാ... കൃഷ്ണാ.... കൃഷ്ണാ....കൃഷ്ണാ... കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്റെയുള്ളില്‍... ________________________________________
Song video
Song details
Music: രവീന്ദ്രൻ
Raaga: ഹരികാംബോജി
Film/album: നന്ദനം
- Singer: കെ എസ് ചിത്ര
- Film / album: നന്ദനം
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി