Malayalam lyrics

കരിമിഴിയാളേ...ഒരു കഥ പറയാം ഞാന്‍
നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ.....
നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ.......(കരിമിഴിയാളേ.....)
കണ്ണില്‍ നാണമോ..ചൊല്ല് തേന്‍മൊഴീ..
നിന്റെ മണവാളന്‍ വരവായല്ലോ....
മിടുക്കിപ്പെണ്ണേ......
(കരിമിഴിയാളേ......)
പൂങ്കരളില്‍ പൂതിയുള്ളൊരു പുതുമണവാളന്‍
അയ്യയ്യാ...പുതുമണവാളന്‍ ...(പൂങ്കരളില്‍ ‍......)
കളിയാട്ടക്കാരനവന്‍ ...കണ്ടാല്‍ താരമ്പന്‍ (2)
മുന്നിലവന്‍ വരുമ്പോള്‍ മിന്നിമറയരുതേ...
പെണ്ണേ മിന്നിമറയരുതേ...
(കരിമിഴിയാളേ......)
മേലേവാനിന്‍ കാതിലുള്ളതു് മേയ്ക്കാമോതിരമോ
ഒഹൊഹോ...മേയ്ക്കാമോതിരമോ
അയ്യയ്യാ...മേലേവാനിന്‍ കാതിലുള്ളതു് മേയ്ക്കാമോതിരമോ
പൊന്നിന്‍ മേയ്ക്കാമോതിരമോ
ആശയിലും പൂത്തുലഞ്ഞേ ശോശന്നപ്പൂക്കള്‍ (2)
അന്നക്കിളിയെപ്പോലെ കൊഞ്ചിക്കുഴഞ്ഞാടു്
പെണ്ണേ...കൊഞ്ചിക്കുഴഞ്ഞാടു്.....
(കരിമിഴിയാളേ......)

Song information

വര്‍ഷം: 2002

സംഗീതം: മോഹന്‍ സിതാര

ഗാനരചന: യൂസഫലി കേച്ചേരി

ഗായകര്‍: സുജാത മോഹന്‍

അഭിനേതാക്കള്‍: Kunjacko Boban, പ്രീതി വിജയകുമാർ, കൃഷ്ണ, നന്ദന

വരികൾ: കല്യാണി

സ്പോട്ടിഫൈ: യെസ്‌പീ

Album: സ്നേഹിതന്‍

Explore this song