Malayalam lyrics

ആ... ആ... ആ...
കരകാണാക്കടലിൻ അക്കരെയുണ്ടൊരു
കസ്തൂരി പൂങ്കടവ്..
കടവിൽ വർണ്ണകമാനങ്ങളിട്ടൊരു
കുങ്കുമ പൂന്തെരുവ്...
(കരകാണാക്കടലിൻ... )
തൃക്കാക്കരയപ്പന് തിരുമുൽക്കാഴ്ചയ്ക്ക്
തൃത്താപ്പൂ നല്കും പൂന്തെരുവ്.. (തൃക്കാക്കരയപ്പന്.. )
പീലിപ്പൂ ചൂടും സൌന്ദര്യലക്ഷ്മി
പൂമാല കോർക്കും പൂന്തെരുവ്... (പീലിപ്പൂ.. )
(കരകാണാക്കടലിൻ... )
മാനത്തു നിറയെ തുമ്പപ്പൂ തുമ്പപ്പൂ
മലയാളിപ്പെണ്ണിനു നിറുകയിൽ പൂ.. (മാനത്തു.. )
മാവേലിനാടിന്റെ പുഷ്പോത്സവം
കേരളനാടിന്റെ നൃത്തോത്സവം... (മാവേലിനാടിന്റെ.. )
(കരകാണാക്കടലിൻ... )

Song details

സംഗീതം: കെ പി ഉദയഭാനു

ഗാനരചന: ഏ പി ഗോപാലന്‍

ഗായകര്‍: കെ എസ് ബീന

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍