Malayalam lyrics

കണ്ണാന്തളിപ്പൂവേ പറയൂ
കണ്ടോ നീയെൻ്റെ സ്വപ്നം വളർത്തിയ
കണ്വാശ്രമത്തിൻ ശകുന്തളയെ
കണ്വ തപോവന നന്ദിനിയെ
സ്വപ്ന മരാളങ്ങൾ നീന്തിത്തുടിക്കും
സ്വർഗ്ഗത്തിലുർവ്വശിമാർ വളർത്തും
എത്ര വനജ്യോത്സ്ന പൂവിട്ടു ഞാനെൻ്റെ
വീണയിലീണം പകർന്നൂ
ഏതോ വിമൂക വിഷാദങ്ങളാലേ
ഏഴിലം പാലകൾ പൂത്തൂ
പൂജക്കരുതാത്ത പൂവിൻ സുഗന്ധം
പൂന്തെന്നൽ മാത്രം നുകർന്നൂ.

Song details

സംഗീതം: പാല സി കെ രാമചന്ദ്രൻ

ഗാനരചന: നടുവട്ടം രവീന്ദ്രൻ

ഗായകര്‍: വി റ്റി മുരളി

വിശദവിവരങ്ങള്‍: പി ജയശ്രീ

Album: ആകാശവാണി ലളിതഗാനങ്ങള്‍