Malayalam lyrics

കളകള കളകള സർക്കാർ കോളനി
ആകെ ബഹളമയം
പളപള പളപള മിന്നണ നോട്ടിനു വേണ്ടി
കടിപിടി വെപ്രാളം
കെട്ടിപ്പിടിയുടെ കോപ്രായം
ഇതു തട്ടിപ്പിൻ പുതു പര്യായം
പട്ടാപ്പകലീ പോക്കറ്റിൽ
പുതു വേട്ട നടത്തണ ലുട്ടാപ്പീ
കുട്ടിക്കളിയല്ലുദ്യോഗം
ഇതു പൊതുജനസേവനം...(2)
കിട്ടിയ ജോലികളാലെ ജനത്തിനെ
വട്ടു കളിപ്പിക്കല്ലേ...
ചീട്ടു കളിക്കും മൂട്ടകളേ
ഇടി വെട്ടി മരിക്കല്ലേ...
(കിട്ടിയ...)
സർക്കാർ ഫയലുകൾ കൂമ്പാരം
കൂർക്കം വലിയോ ഗംഭീരം
കട്ടപ്പുകയാണയ്യയ്യോ
ഈ മട്ടിൽ പോയാലീ രാജ്യം..
സൂത്രപ്പണിയല്ലുദ്യോഗം
ഇതു പൊതുജനസേവനം...(2)
പൊട്ടക്കുളമിതിൽ രാജാവാകാൻ
വട്ടാന്മാരുടെ അംഗം
സീറ്റിൽ ഇരിക്കാതോടി നടക്കും
പാറ്റയ്ക്കതിമോഹം...
(പൊട്ടക്കുളമിതിൽ...)
വെറുതേ മോങ്ങണ മരമാക്രി
ഇവരീ നാട്ടിലെ ഗജപോക്രി
സർക്കാർ ശമ്പളം എണ്ണാനായി
സർക്കസു കാട്ടണ റപ്പായി
പമ്മിക്കളിയല്ലുദ്യോഗം
ഇതു പൊതുജനസേവനം...(2)
(കളകള കളകള....)

Song information

വര്‍ഷം: 2011

സംഗീതം: എം ജി ശ്രീകുമാര്‍

ഗാനരചന: ബിച്ചു തിരുമല

ഗായകര്‍: അഫ്‌സല്‍

വരികൾ: കല്യാണി

Album: സർക്കാർ കോളനി

Explore this song