Malayalam lyrics
കൈവന്ന തങ്കമല്ലേ ഓമനത്തിങ്കൾ കുരുന്നല്ലേ കന്നിക്കിനാവു പോലെ അമ്മതൻ കണ്ണീർക്കുരുന്നുറങ്ങ് കരയാതുറങ്ങുറങ്ങ് താരാട്ടാനമ്മയില്ലേയരികിൽ ആരോരുമില്ലെങ്കിലും തുണയായ് അമ്മയില്ലേ നിനക്ക് മറ്റാരുമില്ലെങ്കിലും എന്നുമീ ദൈവമില്ലേ തുണക്ക് സൂര്യനെപ്പോലുയരാൻ അമ്മ തൻ മാനത്തുണർന്നവനേ അമ്പിളിക്കുഞ്ഞിനെപ്പോൽ മുകിലിന്മേൽ പുഞ്ചിരി പൂണ്ടവനേ ചെമ്പനീർ പൂവു പോലെ തെന്നലിൽ പുമണം തൂകണം നീ അമ്മതൻ സങ്കടങ്ങൾ മാറ്റുവാൻ ഓടിവരേണമെന്നും തീയിൽ കുരുത്തതല്ലേ എൻകുഞ്ഞു വേനലിൽ വാടരുതേ തണലില്ലാ പാഴ്മരുവിൽ തണൽ പോലെ അമ്മയില്ലേ അരുകിൽ തളരാതെ നീയുറങ്ങ് നെഞ്ചകം വാടാതെ നീയുണര് നൊമ്പരപ്പൂവിതളായ് ഞാനില്ലേ നിന്നെത്തലോടിടുവാൻ
Song video
Song details
Music: വിദ്യാസാഗർ
Film/album: സിദ്ധാർത്ഥ
- Singer: കെ എസ് ചിത്ര
- Film / album: സിദ്ധാർത്ഥ
- Composer: വിദ്യാസാഗർ
- Lyricist: കൈതപ്രം